ന്യൂഡൽഹി ; ജെ.എൻ.യുവിലെ വിദ്യാർഥി യൂണിയൻ ഓഫീസ് ഉടൻ അടച്ചുപൂട്ടണമെന്ന് ഉത്തരവ് .
ചൊവ്വാഴ്ച വൈകീട്ടാണ് ഡീൻ ഓഫീസിൽനിന്ന് നോട്ടീസ് നൽകിയത്. വിദ്യാർഥി യൂണിയൻ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഓഫീസ് ഒഴിയണമെന്നും ആ നോട്ടീസിൽ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് അഞ്ചിനുള്ളിൽ ഒഴിഞ്ഞില്ലെങ്കിൽ ഇരട്ടപ്പൂട്ടിട്ട് തങ്ങൾ അടയ്ക്കുമെന്നും ഡീൻ നൽകിയ നോട്ടീസിൽ മുന്നറിയിപ്പു നൽകിയിരുന്നു .
ലിങ്ദോ കമീഷൻ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന 2018–-19ലെ യൂണിയനെതിരെയുള്ള പരാതി കോടതി പരിഗണനയിലായതിനാൽ യൂണിയന് അംഗീകാരം നൽകിയിട്ടില്ലെന്ന് നോട്ടീസ് പറയുന്നു. ചൊവ്വാഴ്ച നടന്ന അക്കാദമിക് കൗൺസിൽ യോഗത്തിൽ വിദ്യാർഥി യൂണിയൻ പ്രതിനിധികളെ പങ്കെടുപ്പിച്ചില്ല .