Kerala

മരട് ഫ്‌ളാറ്റ് ; 35 ഫ്‌ളാറ്റ് ഉടമകള്‍ക്കു കൂടി നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ; മൂന്ന് പേര്‍ക്ക് 25 ലക്ഷം രൂപ ലഭിക്കും

എറണാകുളം : മരടില്‍ കൂടുതല്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ ശുപാര്‍ശ. 35 ഫ്‌ളാറ്റുടമകള്‍ക്കു കൂടി നഷ്ടപരിഹാരം നല്‍കാനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്.

കഴിഞ്ഞ ദിവസം 14 പേര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് കമ്മിറ്റി സര്‍ക്കാരിനു കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് 35 പേര്‍ക്കു കൂടി നല്‍കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇതോടെ കമ്മിറ്റി ശുപാര്‍ശ ചെയ്തവരുടെ എണ്ണം 49 ആയി.

ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍ണ്ണയിക്കുന്നതിനുള്ള ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ലഭിച്ച 61 അപേക്ഷകള്‍ കൂടി പരിശോധിച്ചാണ് കൂടുതല്‍ പേര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിച്ചത്. രജിസ്‌ട്രേഷനില്‍ ഫ്‌ളാറ്റുകള്‍ക്ക് കാണിച്ച തുകയാണ് നഷ്ടപരിഹാരത്തിനായി കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് 185 അപേക്ഷകളാണ് ഇതുവരെ നഗരസഭയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് 120 പേരുടെ പട്ടിക നഗരസഭ നഷ്ടപരിഹാര കമ്മിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്.

51 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close