Kerala

എൽ ഡി എഫ് കൺവീനറെ താൻ ശക്തമായി വിമർശിച്ചില്ലേ , അതു തന്നെ വലിയ ശിക്ഷയാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ

തൃശൂർ : എൽ ഡി എഫ് കൺവീനർ എ വിജയരാഘവനെ ശക്തമായി വിമർശിച്ചത് താനാണെന്നും അത് തന്നെ വലിയ ശിക്ഷ ആണെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ എൻ സി ജോസഫൈൻ . വനിതാ കമ്മീഷൻ എൽഡിഎഫിന്റെ ഭാഗമാണെന്നും കമ്മീഷൻ പിരിച്ചു വിടണമെന്നും ആയിരുന്നു കഴിഞ്ഞ ദിവസം രമ്യാ ഹരിദാസ് നടത്തിയ വിമർശനം . ഇതിനെ തള്ളിയായിരുന്നു ജോസഫൈന്റെ പ്രസ്താവന .

ഫിറോസ് കുന്നുംപറമ്പിൽ യുവതിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു എംപി രമ്യാ ഹരിദാസിന്റെ പ്രതികരണം.

ഷാനി മോൾ ഉസ്മാനെ പൂതനയെന്ന് വിളിച്ച മന്ത്രി ജി സുധാകരനെതിരെ നടപടിയെടുക്കാൻ വനിതാ കമ്മീഷൻ തയ്യാറായില്ല. അതുപോലെ തനിക്കെതിരെ മോശം പരാമർശം നടത്തിയ എൽഡിഎഫ് കൺവീനറിനെതിരെയും കമ്മീഷൻ നടപടിയുണ്ടായില്ലെന്നും രമ്യ പ്രസ്താവിച്ചു .

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close