കൊച്ചി : കേരള സന്ദർശനത്തിനെത്തിയ നെതർലാൻഡ് രാജാവിനും ,രാജ്ഞിയ്ക്കും ഡച്ച് ഭാഷയില്‍ സ്വാഗതം പറഞ്ഞ് പിണറായി വിജയൻ . ട്വിറ്ററിലൂടെയാണ് പിണറായി ഡച്ച് ഭാഷയില്‍ ഇവരുവര്‍ക്കും സ്വാഗതം പറഞ്ഞത് .
ഉച്ച കഴിഞ്ഞ് കൊച്ചിയിലെത്തിയ നെതർലൻഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയുമായി വൈകിട്ടോടെ മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു . വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഡല്‍ഹിയിലെയും മുംബൈയിലെയും പര്യടനം പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തിലാണ് രാജാവും സംഘവും കൊച്ചിയില്‍ എത്തിയത്.
അതേ സമയം ഇക്കഴിഞ്ഞ ആഗസ്റ്റിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചറിയാൻ വിളിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് ഹിന്ദി അറിയാത്തതിനാൽ സംസാരിക്കാത്ത മുഖ്യമന്ത്രി ഡച്ച് ഭാഷയിൽ സ്വാഗതം പറഞ്ഞതിന്റെ അമ്പരപ്പിലാണ് സോഷ്യൽ മീഡിയ.
മുഖ്യമന്ത്രി തന്നെയാണ്,ആഭ്യന്തര സഹമന്ത്രി വിളിച്ചിരുന്നു. ഹിന്ദി അറിയാത്തതുകൊണ്ടു താൻ സംസാരിച്ചില്ല. പ്രൈവറ്റ് സെക്രട്ടറിമാര്‍ തമ്മിലാണു സംസാരിച്ചതെന്ന് മാദ്ധ്യമങ്ങളോട് അന്ന് പറഞ്ഞത് .