ഗുവാഹത്തി: അവധ് ആസാം എക്സ്പ്രസില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 2 പിസ്റ്റലുകളും 22 വെടിയുണ്ടകളും കണ്ടെത്തി. ദിബ്രുഗറില്‍ നിന്നും ലാല്ഗറിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്.
അവധ് ആസാം എക്സ്പ്രസില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് തോക്കുകള്‍ സൂക്ഷിച്ചിരുന്നതെന്നും സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്റ്റേറ്റ് റിസര്‍വ് പോലീസിലെ രജ്വീര് സിംഗ് പറഞ്ഞു.
എന്നാല്‍ തോക്കുകള്‍ ഒളിപ്പിച്ചിരുന്ന സീറ്റില്‍ ഇരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അധികൃതര്‍ വ്യക്തമാക്കി.