യുഎഇയിൽ നഴ്സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബിഎസ്സിയായി നിശ്ചയിച്ചതിനെ തുടർന്നുണ്ടായ ആശങ്കയകറ്റാൻ മന്ത്രിതലത്തിൽ ചർച്ചകൾ നടത്തിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു.അബുദാബിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗൾഫ് രാജ്യങ്ങളിലെ തൊഴിലുകൾക്ക് അനുസരിച്ചു തൊഴിലാളികൾക്ക് ഇന്ത്യയിൽ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായും വി.മുരളീധരൻ പറഞ്ഞു.