അബുദാബിയിലെ ഓണാഘോഷവും ഓണസദ്യയും തുടരുകയാണ്.വിപുലമായ പരിപാടികളോടെ കേരള സോഷ്യൽ സെന്ററിൽ ഓണസദ്യ നടന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച ഓണസദ്യ വൈകുന്നേരം നാലു മണിയോടെയാണ് അവസാനിച്ചത്.മൂവായിരത്തോളം ആളുകളാണ് ഓണസദ്യയുടെ ഭാഗമായത്.
സെന്റർ കുടുംബങ്ങൾ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചാണ് ഓണസദ്യ ഒരുക്കിയത്.സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ഓണസദ്യയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഓണപ്പാട്ടുകൾ കോർത്തിണക്കിക്കൊണ്ട് സംഘടിപ്പിച്ച “ആർക്കും പാടാം” എന്ന പരിപാടി ഏവരെയും ആകർഷിച്ചു. ആലുവ നിവാസികളായ പ്രവാസികളുടെ സംഘടനയായ അരോമ യു.എ.ഇയുടെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ മലയാളീ സമാജത്തിൽ നടന്നു.വിവിധ കലപരിപാടികളും അരങ്ങേറി.നൂറുകണക്കിന് പേർ ആഘോഷങ്ങളിൽ പങ്കെടുത്തു.