അബുദാബി നിരത്തുകളിൽ ആരംഭിക്കുന്ന സാലിക് ടോൾ പിഴ നിരക്കുകളിൽ ഇളവേർപ്പെടുത്തിയാതായി ഗതാഗത വകുപ്പ് അറിയിച്ചു.പിഴ ലഭിച്ച് 30 ദിവസത്തിനകം അടക്കുന്നവർക്ക് 25 ശതമാനം ഇളവാണു ലഭിക്കുക. ഇതിൻപ്രകാരം പിഴ തുകയുടെ 75 ശതമാനം മാത്രം അടച്ചാൽ മതിയാവും. അബുദാബി ഗതാഗത വകുപ്പ് ചെയർമാൻ ഷെയ്ഖ് തയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിൻപ്രകാരമാണിത് ഇളവേർപ്പെടുത്തുന്നത് . ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, ഷെയ്ഖ് സായിദ് പാലം, അൽ മഖ്ത പാലം, ബവാബത് അബുദാബി ഇന്റർചേഞ്ച് എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.നേരത്തെ 2020 ജനുവരി ഒന്ന് വരെ അബുദാബിയിലെ ടോൾ ഗേറ്റുകളിലൂടെയുള്ള യാത്ര സൗജന്യമാക്കിയിരുന്നു.