കുവൈത്ത് സിറ്റി. ബ്ലഡ് ഡോണേഴ്സ് കേരള വിവിധ രാജ്യങ്ങളിൽ നടത്തിവരുന്ന സന്നദ്ധ രക്തദാന ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി, കൂട്ടായ്മയുടെ കുവൈത്ത് ചാപ്റ്റർ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പരിപാടിയുടെ ആദ്യ അവതരണം അബ്ബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂളിൽ വച്ച് നടന്ന കണ്ണൂർ എക്സ്പാട്രിയേറ്റ്സ് അസോസിയേഷന്റെ ഓണാഘോഷപരിപാടിയിൽ, ഇന്ത്യൻ അംബാസിഡറും, കുവൈത്തിലെ വിവിധ സംഘടനാപ്രതിനിധികളും, മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ള അതിഥികൾ സന്നിഹിതരായിരുന്ന സദസ്സിൽ നടക്കുകയുണ്ടായി. കാമ്പയിനുകള്വഴി സമൂഹത്തിൽ സന്നദ്ധ രക്തദാനത്തിന്റെ പ്രസക്തിക്ക് കൂടുതൽ ശ്രദ്ധനേടിയെടുക്കുകയുമാണ് ബിഡികെ യുടെ ഫ്ലാഷ് മോബിന്റെ ഉദ്ദേശമെന്നും ബിഡികെ ഒരുക്കുന്ന ഫ്ലാഷ് മോബ്, ഡാറ്റാ കളക്ഷൻ തുടങ്ങിയ സൗജന്യസേവനങ്ങൾ തങ്ങളുടെ ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കാനാഗ്രഹിക്കുന്ന സംഘടനകൾ 6930 2536 അല്ലെങ്കിൽ 98001257 എന്ന വാട്സ്ആപ് അക്കൗണ്ട് കളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.