കുവൈറ്റ് സിറ്റി – ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് (ഫിറാ) കൺവീനറും, ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരനെ നേരിട്ട് കണ്ട് പരാതി സമര്‍പ്പിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട സംഘടനകളുടെ രജിസ്ട്രേഷൻ പുനസ്ഥാപിച്ച് അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്താനും, പരാതി നൽകിയതിന്റെ പേരിൽ സംഘടനാ പ്രതിനിധികൾക്കെതിരെയുള്ള നിയമ നടപടികൾ നിർത്തിവെക്കാനും കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് സമർപ്പിക്കപ്പെട്ട പരാതിയിൽ സത്യസന്ധമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമുള്ള പ്രവാസി സംഘടനകളുടെ പരാതിയാണ് മന്ത്രിക്ക് കൊച്ചിയിൽ വച്ച് സമര്‍പ്പിച്ചത്.