ലണ്ടന്‍; ബ്രിട്ടണിലെ എക്സസില്‍ നിര്‍ത്തിയിട്ട ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍ കണ്ടെടുത്തു. എക്സസിലെ വാട്ടര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ലോറിയുടെ പിന്‍ഭാഗത്ത് മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന നിലയിലായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ബള്‍ഗേറിയയില്‍ നിന്ന് വന്ന ലോറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നാണ് സൂചന. മുപ്പത്തിയെട്ട് മുതിര്‍ന്നവരുടെയും ഒരു കുട്ടിയുടെയും മൃതദേഹമാണ് കണ്ടെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.
അയര്‍ലന്‍ഡില്‍ നിന്നുള്ള ഇരുപത്തിയഞ്ചുകാരനാണ് ലോറിയുടെ ഡ്രെെവർ ഇയാള്‍ കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യല്‍ നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.