ന്യൂഡല്‍ഹി: സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഭാരത് കി ലക്ഷ്മി പദ്ധതിയുടെ അംബാസിഡര്‍മാരായി പിവി സിന്ധുവിനെയും ബോളിവുഡ് നടി ദീപിക പദുകോണിനേയും തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സ്ത്രീകളുടെ മാതൃകാപരമായ സേവനങ്ങള്‍ പുറംലോകത്തെ അറിയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കഴിവും അര്‍പ്പണ മനോഭാവവും നിശ്ചയദാര്‍ഢ്യവും ഉറച്ച തീരുമാനവുമാണ് ഇന്ത്യന്‍ നാരീശക്തിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങള്‍. സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാനാണ് തങ്ങളുടെ ധാര്‍മ്മികത പഠിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് കി ലക്ഷ്മി ആഘോഷിക്കേണ്ടതിന്റെ സന്ദേശം പങ്കുവെയ്ക്കുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിലൂടെ പദ്ധതി ആഘോഷിക്കപ്പെടേണ്ടതിന്റെ സന്ദേശം പി വി സിന്ധുവും ദീപികാ പദുക്കോണും മികച്ച രീതിയില്‍ പകരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീഡിയോയിലൂടെ പിവി സിന്ധുവും ദീപികാ പദുക്കോണും തങ്ങളുടെ ജീവിതാനുഭവം പങ്കുവെയ്ക്കുകയും സമൂഹത്തിന് വേണ്ടി സേവനം ചെയ്തവരുടെ കഥ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
സ്ത്രീ ശാക്തീകരണത്തിലൂടെയും സ്ത്രീകളുടെ നേട്ടങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ സമൂഹം വളരുമെന്ന് പിവി സിന്ധു ട്വിറ്ററില്‍ കുറിച്ചു.
India’s Nari Shakti epitomises talent and tenacity, determination and dedication.
Our ethos has always taught us to strive for women empowerment.
Through this video, @Pvsindhu1 and @deepikapadukone excellently convey the message of celebrating #BharatKiLaxmi. https://t.co/vE8sHplYI3
— Narendra Modi (@narendramodi) October 22, 2019