എറണാകുളം: എംസി റോഡില്‍ വാഹനങ്ങള്‍ ഒന്നിന് പുറകേ ഒന്നായി കൂട്ടിയിടിച്ചു. ഇന്ന് രാവിലെ പത്തരയോടെ തയിക്കാട്ടു ചിറയിലായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കായക്ക് പോലീസ് കൈകാണിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ആറ് കാറുകളാണ് ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചത്.
പെരുമ്പാവൂര്‍ ഭാഗത്തക്ക് വാഹനങ്ങള്‍ പോകുന്ന വശത്താണ് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ എതിരെ വന്ന കള്ള് വണ്ടിയ്ക്ക് പെട്ടെന്ന് പോലീസ് കൈകാണിച്ചതാണ് അപകടം ഉണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അമിത വേഗത്തില്‍ വരുകയായിരുന്ന കള്ളു വണ്ടി പോലീസ് കൈകാണിച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. തുടര്‍ന്ന് കാറുകള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.
അതേസമയം കളളുവണ്ടിയ്ക്ക് കൈകാണിച്ചിട്ടില്ലെന്നാണ് പോലീസ് വാദം. വാഹന പരിശോധന ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ നേരത്തെ പരിശോധനന നടത്തിയതിന്റെ രസീത് ഉയര്‍ത്തിക്കാട്ടി വണ്ടിയുടെ വേഗത കുറച്ച് കടന്നു പോകുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. വാഹനങ്ങള്‍ തമ്മില്‍ വേണ്ടത്ര അകലം പാലിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് എംസി റോഡിലെ ഗതാഗതം താറുമാറായി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. ഇതിനിടെ നാട്ടുകാരും പോലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി.