കൊച്ചി ; പാലായിൽ ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് വിദ്യാർഥി മരിച്ച സംഭവത്തില്‍ പിഴവ് ആരുടേതെന്ന് സ്ഥിരീകരിക്കാതെ അന്വേഷണ റിപ്പോര്‍ട്ട്. മൂന്നംഗ സമിതിയാണ് അഭീലിന്റെ മരണം അന്വേഷിച്ചത്.
സമിതിയുടെ റിപ്പോർട്ട് അത്ലറ്റിക് അസോ. ഭാരവാഹികളെ സംരക്ഷിക്കും വിധത്തിലുള്ളതാണ് . അന്വേഷണത്തിലെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. അഭീലിന്റെ മരണത്തിൽ കായിക വകുപ്പിന്റെ അന്വേഷണ സമിതിയില്‍ അഭിപ്രായ ഭിന്നതയുമുണ്ട്.
സംസ്ഥാന ജൂനിയർ അത് ലറ്റിക്ക് മീറ്റിനിടെ വോളണ്ടിയറിയിരുന്ന അഫീൽ ജോൺസണ് ഒക്ടോബർ 4ന് ആണ് പരിക്കേറ്റത്. അഭീലിന്റെ മരണത്തെ തുടര്‍ന്ന് മേള സംഘടിപ്പിച്ച കേരള അത്ലറ്റിക് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു .