മുസഫറാബാദ് : പാകിസ്ഥാന് സര്‍ക്കാരിനെതിരെ പാക് അധീന കശ്മീരില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പാകിസ്ഥാന് പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.
പ്രതിഷേധം നിയന്ത്രിക്കാന്‍ മുസഫറാബാദില്‍ പാക് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പീപ്പിള്‍സ് നാഷണല്‍ അലയന്‍സ് പാര്‍ട്ടി പ്രവര്‍ത്തകരും മാദ്ധ്യപ്രവര്ത്തകരുമാണ് പാക് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രസ് ക്ലബ്ലിനു മുന്പില് മാദ്ധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. സമാധാനമായി പ്രതിഷേധിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പാക് പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും 80 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പാക് അധീന കശ്മീരില്‍ നിന്നും പാകിസ്ഥാന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ടാണ് മുസഫറാബാദില്‍ ആളുകള്‍ പ്രതിഷേധിക്കുന്നത്. 1947 ഒക്ടോബര്‍ 22 നാണ് പാകിസ്ഥാന് പാക് അധീന കശ്മീരില്‍ ആധിപത്യം സ്ഥാപിച്ചത്.