India

ബാബാ രാം ദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ നീക്കം ചെയ്യണം; സാമൂഹ്യമാദ്ധ്യമങ്ങള്‍ക്ക് കോടതിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ബാബാ രാം ദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ കോടതിയുടെ നിര്‍ദ്ദേശം. ഡല്‍ഹി ഹൈക്കോടതിയാണ് ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

അപകീര്‍ത്തികരമായ പോസ്റ്റുകള്‍ക്ക് ജിയോ ബ്ലോക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ചിന്തിക്കണമെന്നും കോടതി പറഞ്ഞു. ഇന്ത്യയില്‍ നിന്നും പ്രചരിച്ച ഇത്തരം വീഡിയോകള്‍ ആഗോളതലത്തില്‍ നീക്കം ചെയ്യണം. തെറ്റായ വിവരങ്ങളും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതുമായ വീഡിയോകള്‍ ആര്‍ക്കും ലഭ്യമാകരുതെന്നും കോടതി വ്യക്തമാക്കി.

ബാബാ രാംദേവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ പരാമര്‍ശം. ഗോഡ്മാന്‍ ടു ടൈക്കൂണ്‍ എന്ന പുസ്തകത്തില്‍ തനിക്കെതിരെ പരാമര്‍ശിത്തിരിക്കുന്ന ഉള്ളടക്കങ്ങളെ വീഡിയോയായും മറ്റും സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്നാണ് ബാബാ രാം ദേവ് പരാതി നല്‍കിയിരുന്നത്.

ഇന്ത്യയില്‍ നിന്നും മാത്രമല്ല ലോകത്താകമാനമുള്ള അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ തടയണം. ഇതിന്റെ ഉത്തരവാദിത്വം സാമൂഹ്യമാദ്ധ്യമങ്ങള്‍ക്കാണ്. ഇത്തരം വിവരങ്ങള്‍ ഉത്ഭവ സ്ഥാനത്ത് നിന്നു തന്നെ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

117 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close