ഷാർജ പോലീസ് വകുപ്പ് ട്രാഫിക് ഫൈനുകളിൽ ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. നിലവിൽ ട്രാഫിക് പിഴകൾ അടക്കാനുള്ളവർക്ക് അമ്പതു ശതമാനത്തിന്റെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. 2020 ജനുവരി 31 വരെ ഈ ആനുകൂല്യം ലഭിക്കും. ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കാനും സാധിക്കും.ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽസാറി അൽ ഷംസിയാണ് ഇളവ് പ്രഖ്യാപിച്ചത്. ഒക്ടോബർ 22 വരെ ട്രാഫിക് പിഴകൾ ചുമത്തപ്പെട്ടവർക്കാണ് ഇളവ് ലഭിക്കുക.