നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഒക്ടോബർ മാസം അവസാനം സൗദി അറേബ്യ സന്ദർശിക്കും. ഒക്ടോബർ 29, 30 തീയതികളിൽ റിയാദിൽ നടക്കുന്ന മൂന്നാമത് ഫ്യുച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് സംഗമത്തിൽ അദ്ദേഹം സംബന്ധിക്കും. ആഗോള ബിസിനസ് മേഖലയിലെ പ്രമുഖരും, നിക്ഷേപകരും സംഗമത്തിൽ പങ്കെടുക്കും. ആഗോള തലത്തിലുള്ള വ്യാപാര, വാണിജ്യ വിഷയങ്ങളാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട. ഊർജ്ജം, വിനോദ സഞ്ചാരം, നയതന്ത്രം എന്നീ മേഖലകളിൽ ഭാരതവും, സൗദിയുമായി നിലനിൽക്കുന്ന ബന്ധത്തിന് കൂടുതൽ ഉണർവ്വേകുന്നതാകും പ്രധാനമന്ത്രിയുടെ സന്ദർശനം.