കുവൈറ്റ് സിറ്റി – വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈറ്റ് പ്രൊവിന്‍സ് ഓണാഘോഷം ഇന്‍ ആന്റ് ഗോ കുവൈറ്റ് പ്ലാസാ ഹോട്ടലില്‍ സംഘടിപ്പിച്ചു. ഡബ്ല്യു എം.സി. പ്രസിഡന്ഡറ് അഡ്വ.തോമസ് പണിക്കര്‍ അധ്യക്ഷനായ ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി യു.എസ്.സിബി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍അസീസ് മാട്ടുവയലില് സ്വാഗതവും ചെയര്മാന് ബി.എസ്.പിള്ള, സന്ദീപ് മേനോന്, കിഷോര്‍ സെബാസ്റ്റ്യന്‍, അഡ്വ.ഷിബിന്ജോസ്, സിബി തോമസ്, ജെറാള്‍ ജോസ് എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ വെബ്സൈറ്റ് ആര്.സി.സുരേഷ്, മോഹന്‍ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ചടങ്ങില്‍ പ്രകാശനം ചെയ്തു.
തിരുവാതിര, പാട്ട്, ഡാന്‍സ് തുടങ്ങി അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ജോസി കിഷോര്‍, ജോര്‍ജ് വി. ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.