കുവൈറ്റ് സിറ്റി – ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന്റെ വനിതാവിഭാഗം സ്ത്രീശക്തി അബ്ബാസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.
സ്ത്രീശക്തി അബ്ബാസിയ പ്രസിഡന്റ് അശ്വതി ശ്രീനാഥ് അധ്യക്ഷയായ ആഘോഷപരിപാടിയില്‍ പ്രസിഡന്റ് അഡ്വ.സുമോദ്, ജനറല്‍ സെക്രട്ടറി നാരായണ്‍ ഒതയോത് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീശക്തി വൈസ് പ്രസിഡന്റ് രമ്യ ധനീഷ് ജനറൽ സെക്രട്ടറി വിദ്യ സുമോദ് എന്നിവര്‍ ചടങ്ങിന് ആശംസകൾ അര്‍പ്പിച്ചു. ഏരിയ ജനറൽ സെക്രട്ടറി റാണി ഗോപൻ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയ ട്രഷറർ പ്രസന്ന ഗോപാൽ നന്ദി രേഖപ്പെടുത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.വി.വിജയരാഘവന് വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനവിതരണം ചെയ്തു.
രാവിലെ 10 മണിയോടെ ആരംഭിച്ച പരിപാടിയില്‍ സ്ത്രീശക്തി അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.