കുവൈറ്റ്സിറ്റി : അഹമ്മദി സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ഇരുപത്തിരണ്ടാമത് ആദ്യഫല പെരുന്നാൾ – സാന്തോം ഫെസ്റ്റ് – 2019 സംഘടിപ്പിച്ചു. ഫഹാഹീല്‍ ഇന്റർനാഷണൽ ബ്രിട്ടീഷ് സ്കൂളിൽ വച്ച് മാർത്തോമാ സുറിയാനി സഭയുടെ കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ഡോ. യുയാക്കീം മാർ കൂറിലോസ് എപ്പിസ്ക്കോപ്പാ പരിപാടി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. അനിൽ കെ. വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാന്തോം ഫെസ്റ്റ് ജനറൽ കൺവീനർ നൈനാൻ ചെറിയാൻ സ്വാഗതം ആശംസിച്ചു.
കുവൈറ്റിലെ മാർത്തോമാ പള്ളി വികാരിമാരായ റവ. ഡോ. സി. കെ. മാത്യു, റവ. സാം തോമസ്, റവ. വി. ടി. യേശുദാസൻ, സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവക അസ്സോസിയേറ്റ് വികാരി ഫാ. ജിജു ജോർജ്, സെൻറ് ബേസിൽ ഓർത്തഡോൿസ് ഇടവക വികാരി ഫാ. മാത്യു എം. മാത്യു, സെൻറ് സ്റ്റീഫൻസ് ഓർത്തഡോൿസ് ഇടവക വികാരി ഫാ. ജോൺ ജേക്കബ്, എൻ.ഇ.സി.കെ. സെക്രട്ടറി റോയ് കെ. യോഹന്നാൻ, ഭദ്രാസന കൗൺസിൽ അംഗം അനിൽ ജോർജ്, ഇടവക സെക്രട്ടറി ബോബൻ ജോർജ് ജോൺ, സാന്തോം ഫെസ്റ്റ് കോ – കൺവീനർ വർഗീസ് ഏബ്രഹാം, സുവനീർ കൺവീനർ രാജു അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു. ഇടവക ട്രസ്റ്റി പോൾ വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി. പൊതുസമ്മേളന മധ്യേ സാന്തോം ഫെസ്റ്റിന്റെ സുവനീർ പ്രകാശനവും നിർവഹിച്ചു.
ക്യാൻസർ കെയർ പദ്ധതിയായ ഹീലിംഗ് ഹാൻഡ്സിനുവേണ്ടി ഇടവക യുവജനപ്രസ്ഥാനം സമാഹരിച്ച അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോൿസ് ക്രിസ്ത്യൻ മേഴ്സി ഫെലോഷിപ്പിന് നൽകുന്നതിനായി യുവജനപ്രസ്ഥാനം ചുമതലക്കാർ ചടങ്ങില്‍ ഇടവക വികാരിക്ക് കൈമാറി.