കുവൈറ്റ് സിറ്റി – കുവൈറ്റ് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ ഹാർവെസ്റ് ഫെസ്റ്റിവലും, ഇടവകദിനവും അബ്ബാസിയയിലുള്ള ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്നു. യാക്കോബായ സഭയുടെ കുവൈറ്റ് പാത്രിയാർക്കൽ വികാരി അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ഇന്ത്യന്‍ സ്ഥാനപതി ജീവാ സാഗർ ഇടവകയുടെ ഡയറക്ടറി മൊബൈൽ ആപ്ലിക്കേഷന്റെ ഉൽഘാടന കർമ്മം നിർവഹിച്ചു. കുവൈറ്റ് ഇന്ത്യൻഎംബസി സെക്കന്‍ഡ് സെക്രട്ടറി അമിതാബ് രഞ്ജൻ ഭദ്ര ദീപം തെളിയിച്ച യോഗത്തിൽ കുവൈറ്റ് അർമീനിയൻ സഭാപ്രതിനിധി റവ.ഫാ. പത്രോസ് മുഖ്യ പ്രഭാഷണം നടത്തി.
NECK സെക്രട്ടറി റോയ് യോഹന്നാൻ, ഇടവക വികാരി റവ. ഫാ. എൽദോസ് പാലയിൽ, സെന്റ്. പീറ്റേഴ്സ് മാർത്തോമാ ഇടവകയുടെ വികാരി റവ. വി. ടി. യേശുദാസൻ, സെന്റ്. പീറ്റേഴ്സ് ക്നാനായ ഇടവക വികാരി റവ. ഫാ. തോമസ് ആഞ്ഞിലിമൂട്ടിൽ, സെന്റ്. മേരീസ് യാക്കോബായ ഇടവക വികാരി റവ. ഫാ. സിബി ഇടത്തിൽ, റവ ഫാ. ജിബു ചെറിയാൻ, ചെസ്സിൽ ചെറിയാൻ, ഇടവക സെക്രട്ടറി എബ്രഹാം മാത്തൻ, ട്രസ്റ്റീ സെഫി അലക്സ് , ജനറൽ കൺവീനർ എൽദോസ് പി ജോയ്, കമാൻഡർ ബെന്നി മാത്യു സുബാഷ് വാടത്ത്, സോജൻ കെ മാത്യു, സാലി കുര്യാക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിവിധ കമ്മിറ്റി കൺവീനറുകളുടേയും ആത്മീയ സംഘടനകളുടേയും നേതൃത്വത്തിൽ നടന്ന ഫെസ്റ്റിവലിൽ ഫുഡ് ഫെസ്റ്റിവലോടെയും പ്രയർ യൂണിറ്റുകളും, നാട്ടിൽ നിന്ന് കടന്നു വന്ന കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികളോടേയും സമാപിച്ചു.