തിരുവനന്തപുരം: ചപ്പാത്തിക്കും ബിരിയാണിക്കും ശേഷം മികച്ച ഇനം പട്ടിക്കുട്ടികളെ വില്ക്കാന് സംസ്ഥാനത്തെ ജയിലുകള്‍ തയ്യാറാകുന്നു. പദ്ധതിക്ക് അനുമതി ലഭിച്ചതായാണ് സൂചന . സംസ്ഥാനത്തെ ആദ്യ നായ-പരിപാലന വിപണന കേന്ദ്രം എറണാകുളം ജില്ലാ ജയിലില്‍ അടുത്ത മാസം തുറക്കും.
ജര്‍മ്മന്‍ ഷെപ്പേഡ്, ഡോബര്മാന്, ലാബ്രഡോര്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളിലുള്ള നായ് കുഞ്ഞുങ്ങളെയാണ് വില്‍ക്കുക. മൂന്നു പെണ് നായ്ക്കളെ വാങ്ങാന്‍ ജയില്‍ അധികൃതര്‍ അഡ്വാന്‍സ് നല്‍കിയതാണ് വിവരം. ഇവരെ പരിപാലിക്കേണ്ട ചുമതല തടവുകാര്‍ക്കാണ്. മൃഗങ്ങളെ പരിപാലിക്കുന്നതിന് തടവുകാര്‍ക്ക് പ്രത്യേക ശമ്പളവും നല്‍കും.
മികച്ച വരുമാനം കിട്ടുന്ന പദ്ധതിയെന്ന നിലയിലാണ് ജയില്‍ ഡിജിപി പദ്ധതിക്ക് അനുമതി നല്‍കിയത്. നായ വളര്‍ത്തലുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ അനുതി തേടുമെന്നും ജയില്‍ ഡിജിപി അറിയിച്ചു.