കൊച്ചി: വാളയാറില്‍ പെണ്‍കുട്ടികള്‍ മരണണപ്പെട്ട് സംഭവത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. നിലവില്‍ കേസ് പോക്സോ കോടതിയുടെ കീഴിലാണ്. പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സാഹചര്യം നിലവില്‍ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പാലക്കാട് പോക്സോ കോടതിയുടെ ഒരു വിധി വാളയാര്‍ കേസിലുണ്ടായിട്ടുണ്ട്. കോടതി വിധി റദ്ദാക്കിയാല്‍ മാത്രമെ പുനരന്വേഷണത്തിന് സാധിക്കുവെന്ന് സിബിഐ അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടകുളമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി നല്കാന് നിലവിലെ സാഹചര്യം എന്താണെന്നും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണോ കോടതിയെ സമീപിച്ചതെന്നും കോടതി ആരാഞ്ഞു.
കേസില്‍ സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീലിന് പോകാമെന്നും ഇതിന് നിയമസാധുതയുണ്ടെന്നും കോടതി പറഞ്ഞു. വാളയാര്‍ കേസില്‍ അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.