വയനാട് ; കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ട ഏറ്റുമുട്ടൽ വ്യാജമെന്ന് കൂടുതൽ ബോദ്ധ്യപ്പെട്ടതായി സിപിഐ സംഘം . അട്ടപ്പാടിയിലെ മഞ്ചക്കണ്ടി സന്ദർശിച്ച സംഘം ഏറ്റുമുട്ടൽ ഭരണകൂട ഭീകരതയാണെന്നും , ഇടത് പക്ഷ സർക്കാരിന് ചേരാത്ത പ്രവർത്തിയാണെന്നും വിമർശിച്ചു .
അട്ടപ്പാടിയിൽ നടന്നത് ഭരണകൂട ഭീകരതയ്ക്ക് ഉദാഹരണമെന്നാണ് പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞത് . പൊലീസ് വിലക്ക് ലംഘിച്ചായിരുന്നു സിപിഐ യുടെ യാത്ര . അട്ടപ്പാടിയിൽ കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ട എറ്റുമുട്ടൽ വ്യാജമാണെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിരുന്നത് .
ടെന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പൊലീസ് ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നുവെന്ന് പത്രസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ മജിസ്ട്രേട്ട് തല അന്വേഷണം വേണമെന്നും സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട് .