മലപ്പുറം: താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തില്‍ ഒന്‍പത് പേര് ഉള്‍പ്പെട്ടിരുന്നതായി പൊലീസ്. കേസുമായി ബന്ധപ്പെട്ട് നാല് പേര് ഇന്നലെ രാത്രി അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്നാണ് അക്രമി സംഘത്തില്‍ ഒന്‍പത് പേര് ഉണ്ടായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതോടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം ഏഴായി.
ഇസഹാക്കിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം പള്ളിപ്പറമ്പിലൂടെ ഓടി രക്ഷപ്പെടുകയും പന്നീട് മൂന്ന് സംഘങ്ങളായി പിരിയുകയായിരുന്നെന്നും ഇവര്‍ പൊലീസിനോട് മൊഴി നല്‍കിയിരുന്നു. സിപിഎം പ്രാദേശിക നേതാവ് ഷംസുവിനെ ആക്രമിച്ചതിന് പ്രതികാരമായാണ് ഇസഹാക്കിനെ കൊലപ്പെടുത്തിയെന്നും പിടിയിലായവര്‍ മൊഴി നല്കി.
ഒക്ടോബര്‍ 24 നാണ് മുസ്ലീം ലീഗ് പ്രവര്ത്തകന് ഇസഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഇനി പിടിയിലാവാനുള്ളവരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകായാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി.ജയരാജനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.