കുവൈറ്റ് സിറ്റി – വാളയാര്‍ ഇരട്ട സഹോദരിമാരുടെ ദുരൂഹമരണത്തില്‍ നീതിനടപ്പിലാക്കുന്നതിനായി നടക്കുന്ന പ്രതിഷേധത്തിന് സ്ത്രീശക്തി അബ്ബാസിയ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബി പി പി ഹാളിൽ നടന്ന യോഗത്തിൽ അബ്ബാസിയ പ്രസിഡന്റ് അശ്വതി ശ്രീനാഥ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റാണി ഗോപൻ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതിഷേധാന്മകമായി അംഗങ്ങള്‍ ജ്വാല തെളിയിച്ചു. സ്ത്രീശക്തി കുവൈറ്റ് വൈസ് പ്രസിഡന്റ് രമ്യ ധനീഷ്, ബി.പി.പി. ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്, ടി.ജി. വേണുഗോപാൽ , ശാന്തി വേണുഗോപാൽ, ജയപാലൻ നായർ എന്നിവർ പ്രതിഷേധപരിപാടിയില്‍ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ശാലിനി ദിജേഷ് നന്ദി രേഖപ്പെടുത്തി .