ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ് – മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ കേരളോത്സവത്തിനും സാഹിത്യ സമ്മേളനത്തിനും തുടക്കമായി. റൂവി ഷെറാട്ടനു സമീപമുള്ള മലയാളവിഭാഗം ഹാളിൽ വെള്ളിയാഴ്ച രാവിലെ 10 നു മലയാള വിഭാഗം കൺവീനർ എബ്രഹാം മാത്യു മലയാള സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് “മലയാളീയതയുടെ വർത്തമാനം” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ സംഘടനയുടെ ഈ വർഷത്തെ പ്രവാസകൈരളി സാഹിത്യ പുരസ്കാര ജേതാവ് എം. എൻ. കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സമകാലീന കേരള വിഷയങ്ങളെ ആസ്പദമായി വർത്തമാനകാലത്തെ വിമർശനത്മകമായി പരിശോധിച്ച ചർച്ചയിൽ മലയാളവിഭാഗം അംഗങ്ങളും, സാഹിത്യ സാംസ്കാരിക മേഖലയിലുള്ളവരുമായ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സാഹിത്യവിഭാഗം സെക്രട്ടറി ഇ.ജി. മധുസൂദനന്റെ ആമുഖപ്രസംഗത്തോടെ ആരംഭിച്ച സാഹിത്യ ചർച്ചയിൽ കോ. കൺവീനർ ശ്രീകുമാർ സാഹിത്യവിഭാഗം ജോ. സെക്രട്ടറി മനോഹരൻ എന്നിവർ നേതൃത്ത്വം നൽകി