കേരളീയം ഖത്തർ കേരളപ്പിറവി ദിനാചരണം പ്രശസ്ത കവി ശ്രീ.വയലാർ ശരത്ചന്ദ്ര വർമ്മ ഖത്തർ SKill Development സെന്റർ ഹാളിൽ ഉത്ഘാടനം ചെയ്തു.
കേരളത്തിന്റെ കലാരൂപങ്ങൾ അവതരിപ്പിച്ച് നൃത്തരൂപങ്ങളും ഗാനങ്ങളും കോർത്തിണക്കി മലയാളം മിഷൻ, ഖത്തർ കുട്ടികളും പങ്കെടുത്ത പരിപാടി അക്ഷരാർത്ഥത്തിൽ പ്രവാസികളെ കേരളത്തിനെയും മലയാളത്തിനേയും ഓർമ്മിക്കാനുള്ള വേദിയായി മാറി.
കേരളീയം പ്രസിഡന്റ് ശ്രീ. ദുർഗ്ഗാദാസ് അദ്ധ്യക്ഷത വഹിച്ച കേരളോത്സവത്തിൽ കേരളീയം വൈസ് പ്രസിഡന്റ് മധു സ്വാഗതം പറഞ്ഞു. ICC പ്രസിഡന്റ് ശ്രീ.മണികണ്ഠൻ മലയാളത്തിന്റെ പ്രിയ കവിയെ ആദരിച്ചു. Norva ഖത്തർ പ്രസിഡന്റ് ശ്രീ.ദിലീപ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. കേരളീയം ഖത്തർ ട്രഷറർ ശ്രീ.സുബിൻ നായർ കൃതജ്ഞത രേഖപ്പെടുത്തി.