കുവൈറ്റ് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ കേരളപ്പിറവി ദിനത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 1, വെള്ളിയാഴ്ച ഉച്ചക്ക് 2 മുതൽ വൈകുന്നേരം 6 വരെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് നടന്ന ക്യാമ്പിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി, നിരവധിപേർ രക്തം ദാനം ചെയ്തു. കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ കേരളീയ വേഷത്തിൽ തന്നെ കുടുംബസമേതമാണ് പലരും പങ്കെടുത്തത്. വിവിധരാജ്യക്കാരായ അനേകം പ്രവാസിസുഹൃത്തുക്കളും കേരളപ്പിറവിദിനത്തിന് ഐക്യദാർഢ്യവുമായി രക്തം ദാനം ചെയ്തു. ജയകൃഷ്ണൻ, രമേശൻ ടി. എം, ജിഷ അനു, യമുന രഘുബാൽ, ദീപു ചന്ദ്രൻ, മുനീർ പിസി, ബിജി മുരളി, ശരത് കാട്ടൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സാക്ഷ്യപത്രങ്ങൾ വിതരണം ചെയ്തു.
രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവരും ബിഡികെ കുവൈത്തിന്റെ ഹെൽപ്പ് ലൈൻ നമ്പരുകളായ 6999 7588 / 5151 0076 എന്നിവയിലൊന്നിൽ ബന്ധപ്പെടാവുന്നതാണ്.