കുവൈറ്റ് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ ( വോയ്സ് കുവൈത്ത് ) ഫിൻതാസ് യൂണിറ്റ് കേരളപ്പിറവി ആഘോഷിച്ചു . അബുഹലീഫ സെവൻ സ്റ്റാർസ് ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം എന്റയർ സൊലൂഷൻസ് പ്രോജക്ട് മാനേജർ പി.എം.നായർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫിൻതാസ് യൂനിറ്റ് കൺവീനർ എം.എസ്. ഷനിൽ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ പി.എം.വേലായുധൻ മുഖ്യാതിഥി ആയിരുന്നു. രക്ഷാധികാരി പി.ജി.ബിനു മുഖ്യ പ്രഭാഷണം നടത്തി. ഐ.എസ്. കെ.കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് , വോയ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഷനിൽ വെങ്ങളത്ത്, കേന്ദ്ര ട്രഷറർ ജോയ് നന്ദനം, പ്രോഗ്രാം ജനറൽ കൺവീനർ കെ.വി.ഷാജി, ഏരിയ കമ്മിറ്റി പ്രതിനിധികളായ വി.കെ.സജീവ്, സി.ആർ.ചിദംബരം , എം.ഹരിദാസൻ, എം.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. പി.എം.വേലായുധൻ, ജയകൃഷ്ണ കുറുപ്പ് , പി.എം.നായർ എന്നിവർക്ക് സ്നേഹോപഹാരങ്ങൾ കൈമാറി. തുടർന്ന് നിരവധി കലാപരിപാടികൾ അരങ്ങേറി . യൂണിറ്റ് സെക്രട്ടറി കെ.എ.ജിനേഷ് സ്വാഗതവും ട്രഷറർ പി.പി.നിധീഷ് നന്ദിയും പറഞ്ഞു.