കുവൈറ്റ് സിറ്റി – തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ( ട്രാസ്ക് ) 13 മത് വാർഷികാഘോഷമായ മഹോത്സവം 2019 ഖാൽദിയ യൂണിവേഴ്സിറ്റിയിൽ ( ഷെയ്ഖ് സബാ അൽ സലേം തിയറ്റർ ) സംഘടിപ്പിച്ചു. മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് & യൂറോപ്പ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് കൺസൾട്ടന്റുമായ ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബാ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോക്ടർ വി പി ഗംഗാധരൻ, ഡോക്ടർ.കെ. ചിത്രതാര എന്നിവരെ വേദിയിൽ ആദരിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി യൂ. എസ്. സിബി, അൽമുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ജോൺ സൈമൺ , റാസി ടൂർസ് ട്രാവൽസിന്റെ മാനേജർ നിതിൻ രാജ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ ജിഷ രാജീവ് സ്വാഗതവും ജനറൽ സെക്രട്ടറി സിബി പുതുശേരി, വനിതാവേദി കൺവീനർ ഡോ. ജമീല കരീം, മാസ്റ്റർ റമീസ് മുഹമ്മദ് (കളിക്കളം കൺവീനർ ) എന്നിവർ ആശംസകളും, ട്രഷറർ ഗോപകുമാർ നന്ദിയും രേഖപ്പെടുത്തി. നീന ഉദയൻ ( വനിതാവേദി സെക്രട്ടറി) ജോയിന്റ് സെക്രട്ടറിമാരായ ഷിജു പൗലോസ് , സലേഷ് പോൾ, സുകുമാരൻ. രാജേഷ് കല്ലായിൽ , ടി, പ്രബിത സിജോ (വനിതാ വേദി ജോയിന്റ് സെക്രട്ടറി) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിധു പ്രതാപ്, അൻവർ സാദത്ത്, നയന നായർ, സൗമ്യ റിന്റോ, രാജേഷ് ചേർത്തല, പി.കെ സുനികുമാർ, രജീഷ്, കൂടാതെ നാട്ടിൽ നിന്നുള്ള ഓർക്കസ്ട്ര ടീമും അണിനിരന്ന മ്യൂസിക്കൽ ഷോയും കൂടാതെ കേരളത്തിന്റെ നാടൻ കലകൾ ഉൾപ്പെടുത്തിയുള്ള ഘോഷയാത്രയും, നൃത്തവും, കളരിപ്പയറ്റും അരങ്ങേറി..