ചെന്നൈ: കൂടംകുളം ആണവ നിലയത്തിന് നേരെ സൈബര്‍ ആക്രമണം നടത്തിയത് ഉത്തരകൊറിയന്‍ ഹാക്കര്‍ സംഘമെന്ന് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയിലെ ഇഷ്യൂ മേക്കേഴ്സ് ലാബ് എന്ന സൈബര്‍ സുരക്ഷാ കൂട്ടായ്മയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ വികസിപ്പിച്ചെടുത്ത ഡിട്രാക് എന്ന വൈറസ് ആണ് കൂടംകുളത്തെ കമ്പ്യൂട്ടറുകളില്‍ കണ്ടെത്തിയതെന്നാണ് സൂചന.
ആണവ നിലയത്തിലെ ഗവേഷണങ്ങളും രഹസ്യങ്ങളും ചോര്‍ത്താനായിരുന്നു ഈ ആക്രമണമെന്നാണ് വിലയിരുത്തല്‍. തോറിയം ഉപയോഗിച്ച് ഊര്‍ജ്ജോത്പാദനം നടത്തുന്ന ഇന്ത്യയുടെ രഹസ്യം അറിയാനാണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണത്തിലൂടെ ശ്രമം നടത്തിയതെന്നും ഇവര്‍ പറയുന്നു.
This is an image of the history of malware used by the North Korean hacker group B that hacked the Kudankulam Nuclear Power Plant(KKNPP) in India. A 16-digit string(dkwero38oerA^t@#) is the password that malware uses to compress a list of files on an infected PC. pic.twitter.com/YFiKv7wSJW
— IssueMakersLab (@issuemakerslab) November 3, 2019
സെപ്റ്റംബര്‍ നാലിനാണ് ആണവപ്ലാന്റിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറിലാണ് വൈറസ് ആക്രമണമുണ്ടായത്. ഒക്ടോബര്‍ അവസാന വാരമാണ് ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ഈ വിവരം പുറത്തുവിട്ടത്. ഇന്ത്യയുടെ നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ മുന്‍ സെക്യൂരിറ്റി അനലിസ്റ്റായ പുഖ് രാജ് സിങാണ് സുരക്ഷാ പ്രശ്നം ആദ്യം കണ്ടെത്തിയത്.
The North Korean hackers sent hacking emails to the former chairman of the Atomic Energy Commission of India(AECI) and the Secretary to the Government of India and the Director of the Bhabha Atomic Research Centre(BARC). pic.twitter.com/UCv01aCq2X
— IssueMakersLab (@issuemakerslab) November 2, 2019
ആണവ ശാസ്ത്രജ്ഞരായ അനില്‍ കക്കോദ്കര്‍, എസ്.എ ഭരദ്വാജ് എന്നിവരുടെ കമ്പ്യൂട്ടറുകളിലും ആക്രമണം നടത്താന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചിരുന്നു. ഇ-മെയില്‍ വഴിയാണ് ഇവരുടെ ഡീട്രാക് ശ്രമിച്ചതെന്നാണ് വിവരം.
സൈബര്‍ ആക്രമണം സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം കൂടംകുളം ആണവ നിലയം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അതേസമയം ആണവ നിലയത്തിന്റെ തന്ത്രപ്രധാനമായ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ കടന്നു കയറാന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നിലയത്തില്‍ നിന്നുള്ള വിശദീകരണം.
We have confirmed that one of the hackers who attacked India's nuclear energy sector is using a North Korean self-branded computer produced and used only in the North Korea. And the IP used by one of the hackers was from Pyongyang, North Korea. This is more valuable than malware. pic.twitter.com/xqusmMWWY7
— IssueMakersLab (@issuemakerslab) November 4, 2019
2014-ല്‍ സോണി പിക്ചേഴ്സിന് നേരെ നടന്ന സൈബര്‍ ആക്രമണം നടത്തിയത് ലസാറസ് ഹാക്കര്‍മാരാണ്. 2017-ലെ വാന്നാക്രൈ റാന്‍സം വെയര്‍ ആക്രമണത്തിന് പിന്നിലും ഉത്തര കൊറിയന്‍ സംഘമായിരുന്നു.