കുവൈറ്റ് സിറ്റി :കുവൈത്തിലെ കാസർഗോഡ് ജില്ലാക്കരുടെ പൊതുവേദിയായ കാസർഗോഡ് അസോസിയേഷന്റെ പതിഞ്ചാമത് വാർഷിക സമ്മേളനം നവംബർ 15 രാവിലെ ഒമ്പത് മണി മുതൽ അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ച് നടക്കും. കാസർഗോഡ് അസോസിയേഷൻ നൽകുന്ന നാലാമത് കമ്യൂണിറ്റി അവാർഡ് കാസർഗോഡ് ജില്ലയിലെ ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യവും വ്യവസായിയുമായ യഹ്യ തളങ്കരക്ക് ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ കേരളത്തിലെ പ്രമുഖരായ കലാകാരന്മാർ അണിനിരക്കും. പ്രശസ്ത പിന്നണി ഗായിക ഐഡിയ സ്റ്റാർ സിംഗർ ഫെയിം ദുർഗ വിശ്വനാഥ്, സംഗീത സംവിധായകനും ഗായകനുമായ ഭാഗ്യരാജ്, പ്രശസ്ത കോമഡി താരം സുബി സുരേഷ് , കാസർഗോഡിന്റെ ഇശല്‍ ഗായകൻ ഇസ്മയീൽ തളങ്കര, കാസർഗോഡ് ഭാഷ ഉച്ചാരണത്തിൽ വെറലായി മാറിയ ദുബൈയിലെ റേഡിയോ ജോക്കി രശ്മി നായർ തുടങ്ങിയവരാണ് പരിപാടിയിൽ സംബന്ധിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സത്താർ കുന്നിൽ, സലാം കളനാട്, ഹമീദ് മധുർ, സമിയുള്ള, ഹനീഫ് പാലായി. അഷ്റഫ് തൃക്കരിപ്പൂർ, രാമകൃഷ്ണൻ കള്ളാർ എന്നീവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.