ചെന്നൈ: മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവതി മരിച്ചു. ചെന്നൈ സ്വദേശി മേഴ്സി സ്റ്റെഫി ആണ് മരിച്ചത്. പട്ടബിറാമിലെ ഒരു ഫാമില്‍ വെച്ചായിരുന്നു അപകടം.
പ്രതിശ്രുത വരനോടൊപ്പം ഫാം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു യുവതി. ഫാമിലെ കിണര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കിണറിന്റെ വശത്തു നിന്ന് സെല്‍ഫിയെടുക്കാമെന്ന് യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കിണറിന്റെ വശത്തുള്ള ഗോവണിയില്‍ കയറി ഇരുവരും സെല്‍ഫി എടുക്കാന്‍ ആരംഭിച്ചു. എന്നാല്‍ സെല്‍ഫി എടുക്കുന്നതിനിടെ മേഴ്സി കാല്‍തെറ്റി കിണറ്റില്‍ വീഴുകയായിരുന്നു. മേഴ്സിയെ രക്ഷിക്കുന്നതിനിടയില്‍ യുവാവും കിണറ്റില്‍ വീണു.
സംഭവം അറിഞ്ഞെത്തിയ ഫാമിലെ ജോലിക്കാരാണ് യുവാവിനെ രക്ഷിച്ചത്. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ജോലിക്കാര്‍ നടത്തിയ തെരച്ചിലില്‍ മേഴ്സിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് അഗ്നിശമന സേന നടത്തിയ തെരച്ചിലിലാണ് മേഴ്സിയുടെ മൃതദേഹം കണ്ടെത്തിയത്.
മേഴ്സിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.