വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ നരിസിപട്ടണത്ത് വീണ്ടും കഞ്ചാവ് പിടികൂടി. ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ അസ്ലം, ഇമ്രാന് ഖാന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 725 കിലോ കഞ്ചാവും 35 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.
നരിസിപട്ടണം ചെക്പോസ്റ്റില്‍ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ലോറിക്കുള്ളില്‍ ചെറിയ ബാഗുകള്ക്കുള്ളിലായാണ് പ്രതികള്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് നിറച്ച 29 ബാഗുകളാണ് പോലീസ് ലോറിയില്‍ നിന്നും കണ്ടെടുത്തത്.
കഴിഞ്ഞ ദിവസവും ചെക്പോസ്റ്റില്‍ നിന്ന് വാനില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. സംഭവത്തില്‍ രണ്ട് പേരെ എക്സൈസ് അറസ്റ്റും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കര്‍ശന പരിശോധനയാണ് ചെക്പോസ്റ്റില്‍ പോലീസ് നടത്തിവരുന്നത്.