കുവൈറ്റ് സിറ്റി- കൊല്ലം ജില്ലാ പ്രവാസി സമാജം ,കുവൈറ്റ്. ഐക്യ കേരളത്തിന്റെ 63 മത് വാർഷികവും ,ഓണാഘോഷവും സംഘടിപ്പിച്ചു. രഞ്ജനാ ബിനിൽ തിരിതെളിച്ചു കാലാപരിപടികൾക്ക് തുടക്കം കുറിച്ചു. സാംസ്ക്കാരിക സമ്മേളനം പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ എൻജിനിയർ ജോസഫ് പണിക്കർ (ഐ ഐ ഇ മുൻ ചെയർമാൻ) ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലക്സ് മാത്യു , ട്രഷറർ തമ്പിലൂക്കോസ്, ലാജി ജേക്കബ്ബ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ബിജോയ് സാം സ്വാഗതവും കോർഡിനേറ്റർ ബിനിൽ റ്റി.ഡി. നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ,വിസ്മയ മ്യൂസിക് ബാൻഡിന്റെ സംഗീത സന്ധ്യയും ,വിഭവസമൃദ്ധമായ സദ്യയും പരിപാടികൾക്ക് മിഴിവേകി. സെക്രട്ടറിമാരായ പ്രമീൾ പ്രഭാകരൻ, അലക്സ് കുട്ടി ,ജോ: ട്രഷറർ സലിൽ വർമ്മ ,അബ്ദുൾ വാഹിദ് ,ശിവ പ്രസാദ് ,ബൈജു മിഥുനം, സിബി ജോസഫ് ,ടിറ്റോ ,റെജിമോൻ ,ഷംനാദ്, അനന്തകുമാർ ,റീനി ബിനോയ് ,ആശാ പ്രശാന്ത് ,വിജല പിള്ള , സജിമോൻ ,ജോയ് തോമസ് ,പ്രശാന്ത് ,ലാജി എബ്രഹാം ,വർഗ്ഗീസ് വൈദ്യൻ ,ഷാജി ആയൂർ ,ജോയ് തോമസ് , മാമച്ചൻ, അജൂ വർഗ്ഗീസ് ,കുമാർ സുന്ദരം ,രാജേഷ് കൃഷ്ണ ,നോബിൾ ,ജയകുമാർ, റെജി കുഞ്ഞുകുഞ്ഞു , കുഞ്ഞപ്പൻ ജോൺ കൂടാതെ വിവിധ യൂണിറ്റ് ഭാരവാഹികളും പരിപാടികൾക് നേതൃത്വം നൽകി.