കോഴിക്കോട്; യുഎപിഎ ചുമത്തി അറസ്റ്റിലായ താഹയും അലനും കമ്മ്യൂണിസ്റ്റ് ഭീകരസംഘടന പ്രവര്‍ത്തനത്തെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന കണ്ണികളാണെന്ന് സംശയം. കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയുടെ ഏരിയ സെക്രട്ടറിയാണോ താഹ എന്ന സംശയവും പോലീസ് ഉയര്‍ത്തുന്നുണ്ട്.
മഞ്ചക്കണ്ടി ഏറ്റുമുട്ടലിനു ശേഷം പോലീസ് കണ്ടെടുത്ത രേഖകള്‍ക്കും അലന് ഷുഹൈബിന്റേയും താഹാ ഫസലിന്റേയും വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ക്കും സാമ്യമുണ്ടെന്നും പോലീസ് കരുതുന്നു .
മഞ്ചക്കണ്ടിയില്‍ പോലീസ് കണ്ടെടുത്ത പെന്‍ഡ്രൈവില്‍ നിന്ന് കമ്മ്യൂണിസ്റ്റ് ഭീകരര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതും ആയുധ പരിശീലം നടത്തുന്നതുമായ നിരവധി തെളിവുകള്‍ പോലിസിനു ലഭിച്ചിട്ടുണ്ട്.
പെന്‍ഡ്രൈവിലെ ലഘുലേഖകളും കേസില്‍ പിടിയിലായ അലന് ഷുഹൈബിന്റേയും താഹ ഫസലിന്റേയും വീട്ടില്‍ നിന്നും കണ്ടെത്തിയ ലഘുലേഖകളും ഒന്നു തന്നെയാണ്. ജാതിവ്യവസ്ഥയോട് എങ്ങനെ പോരാടമെന്നാണ് ലഘുലേഖയില്‍ ചര്‍ച്ച ചെയ്യുന്നതെന്നും പോലിസ് സൂചന നല്കുന്നു .