മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനും മുന്‍ അന്താരാഷ്ട്ര താരവുമായ രവിശാസ്ത്രി അമ്മയ്ക്ക് 80-ാം ജന്മദിനാശംസകള് നേര്‍ന്നു. പുതുമയാര്‍ന്ന വാചകങ്ങളോടെ ട്വിറ്റര്‍ ആശംസകള്‍ നല്‍കിയത്. ‘എന്റെ ഏറ്റവും ശക്തമായ പ്രേരണയും വിമര്‍ശകയും അമ്മയാണ്. 80-ാം ജന്മദിനാശംസകള്. ഇവിടെ നിന്ന് ഇനി സിംഗിളുകള്‍ മാത്രം മതി, ധൃതി പിടിക്കേണ്ട, ഈശ്വരന് അനുഗ്രഹിക്കട്ടെ ‘ ട്വിറ്ററില്‍ കുറിച്ചു.
To my biggest critic and inspiration. Happy 80th Mom. In singles from here on. No rush. God bless 🙏 pic.twitter.com/6oTz85zMNu
— Ravi Shastri (@RaviShastriOfc) November 6, 2019
സ്വന്തം അമ്മയ്ക്ക് ജന്മദിനാശംസകളോടൊപ്പം ക്രിക്കറ്റ് ശൈലിയില്‍ റണ്‍സിനായി ധൃതി പിടിച്ച് ഓടരുത്. വളരെ ശ്രദ്ധിച്ച് സിംഗിളുകള്‍ എടുത്താല്‍ മതി ; അതായത് പ്രായമായി ഇനി വളരെ ശ്രദ്ധിച്ചു നടക്കണം.എന്ന ക്രിക്കറ്റ് ഭാഷയിലെ സ്നേഹവാചകങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിക്കഴിഞ്ഞു.
നിലവില്‍ ഇന്ത്യാ-ബംഗ്ലാദേശ് പരമ്പരയുടെ ഭാഗമായി രവിശാസ്ത്രി ടീമിനൊത്ത് രാജ്കോട്ടിലാണ്.നാളെയാണ് ഇന്ത്യയുടെ രണ്ടാം ടി20 നടക്കുന്നത്. ആദ്യമത്സരത്തില്‍ ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.