ദുബൈ: കണ്ണൂർ സ്നേഹസംഗമം ദുബൈ എയർപോർട്ട് ഫ്രീ സോൺ മെട്രോ സ്റ്റേഷന് സമീപം അൽ തൊവാർ പാർക്കിൽ നവം എട്ട് ഉച്ച ഒന്നിന് നടക്കമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശൈഖ് മുഹമ്മദ് ബിൻ മക്തൂം ബിൻ ജുമാ അൽ മക്തൂo ,കണ്ണൂർ ലോക്സഭാംഗം കെ.സുധാകരൻ, മേയർ സുമ ബാലകൃഷ്ണൻ, സിനിമ നടി ആശാ ശരത് തുടങ്ങിയവർ പങ്കെടുക്കും. ദുബൈ പോലീസിന്റെ അവബോധ പരിപാടിയും ഉണ്ടാകും . വിഭവ സമൃദ്ധമായ സദ്യ ഉൾപ്പെടെയാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. . എല്ലാ രാഷ്ട്രീയ കക്ഷി അനുഭാവികളും, വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു. അഡ്വ.ആഷിക്, അജിത് കുമാർ, സി പി നായർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.