ലാപാസ്: ബൊളീവിയയിലെ ചെറു പട്ടണമായ കോച്ചാബാംബയിലെ മേയറെ പ്രതിഷേധക്കാര്‍ കൈയ്യേറ്റം ചെയ്തു. ബോളിവിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് മേയര്‍ക്ക് നേരെ ആക്രമണവുമായി പ്രതിഷേധക്കാര്‍ പാഞ്ഞടുത്തത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി സര്‍ക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. പ്രതിഷേധം അക്രമാസക്തമായതോടെ മുന്‍സിപ്പല്‍ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറിയ സമരക്കാര്‍ മേയര്‍ പാട്രീഷ്യ അര്‍സിനെ തെരുവിലൂടെ വലിച്ചിഴച്ചു. തുടര്‍ന്ന് മേയറുടെ മേല്‍ ചുവന്ന പെയിന്റ് ഒഴിക്കുകയും ബലപ്രയോഗത്തിലൂടെ മുടി മുറിച്ചുകളയുകയും ചെയ്തു.
VIDEOS| Queman edificio municipal, cortan el pelo y echan pintura encima a alcaldesa en Bolivia
➡️https://t.co/LkPZhpxuJu pic.twitter.com/cMxVa4WhuI— El Desconcierto (@eldesconcierto) November 7, 2019
ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതിനിടെ പ്രസിഡന്റ് ഇവോ മൊറാലസിന്റെ അനുയായികള്‍ പ്രതിപക്ഷ വിഭാഗത്തിലെ രണ്ടുപേരെ കൊന്നതായാണ് സൂചന. ഇതില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചതോടെ ഭരിക്കുന്ന പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട മേയര്‍ പാട്രീഷ്യ അര്‍സിനും പങ്കുണ്ടെന്ന് പ്രതിഷേധകര്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മേയര്‍ക്കെതിരെ പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പാട്രീഷ്യ അഴ്സിനെക്കൊണ്ട് രാജിക്കത്തില്‍ ഒപ്പുവെപ്പിക്കുകയും ചെയ്തു. പിന്നീട് പോലീസിന് കൈമാറിയ മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒക്ടോബര്‍ 20 ന് ആരംഭിച്ച പ്രതിഷേധത്തില്‍ ഇതുവരെ മൂന്നു പേരാണ് മരിച്ചത്. ബോളീവിയ ഒരു ജനാധിപത്യ രാജ്യമാണ്. ഇത്തരം രാജ്യത്ത് ഒരു സ്ത്രീയെ വളരെ മോശമായി ഉപദ്രവിച്ചത് ശരിയായില്ലെന്നും കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബോളീവിയന്‍ പ്രസിഡന്റ് ഇവോ മോറേല്‍സ് അറിയിച്ചു. ഭരണപക്ഷവുമായി ബന്ധമുള്ള വനിതാ സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു.