കൊച്ചി: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ചു വീഡിയോകള്‍ പൊലീസ് കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതി ലിതിന്, രണ്ടാം പ്രതിയായ വര്‍ഷ എന്നിവരുടെ മൊബൈലില്‍ നിന്നാണ് ദൃശ്യങ്ങള്‍ കണ്ടെടുത്തത്.
സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും വീണ്ടെടുത്തത്. ഈ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് പ്രതികള്‍ വീഡിയോ വില്പന നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാനാണ് പരിശോധന. വര്‍ഷയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
കേസില്‍ തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചു. നവംബര്‍ ആറിനാണ് പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിബിന്‍, വര്‍ഷ, ലിതിന് എന്നിവര്‍ അറസ്റ്റിലാകുന്നത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ വീണ്ടും വീണ്ടും പീഡനത്തിനിരയാക്കിയത്.