മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജി വച്ചു . നിലവിലെ സർക്കാരിന്റെ കാലാവധി തീർന്നതോടെയാണ് അദ്ദേഹം രാജി സമർപ്പിച്ചത് . മന്ത്രിമാർക്കൊപ്പം രാജ്ഭവനിൽ എത്തിയാണ് ഗവർണർ ഭഗത് സിംഗ് കോശ്യാരിയ്ക്ക് അദ്ദേഹം രാജിക്കത്ത് നൽകിയത് .
288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയുടെ ഫലം ഒക്ടോബർ 24 നാണ് പ്രഖ്യാപിച്ചതെങ്കിലും ഇതുവരെ ഒരു പാർട്ടിയോ സഖ്യമോ സർക്കാർ രൂപീകരിക്കുമെന്ന് അവകാശപ്പെട്ടിട്ടില്ല. 288 സീറ്റില്‍ 105 സീറ്റുകളാണ് ബിജെപി നേടിയത്. ശിവസേനയ്ക്ക് 56 സീറ്റുകളാണുള്ളത്
ശിവസേനയുമായി 24 മണിക്കൂറും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പക്ഷെ ഫഡ്നാവിസിന് കീഴില്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് ബി.ജെ.പി വിഷയത്തില്‍ അവസാനമായി പ്രതികരിച്ചത്.