Kerala

ആനകള്‍ക്ക് ആധാറുമായി കേരള സര്‍ക്കാര്‍; 512 നാട്ടാനകള്‍ക്ക് ആധാര്‍ നല്‍കി

തിരുവനന്തപുരം: ആനകള്‍ക്ക് ആധാര്‍കാര്‍ഡ് ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍. ഇതുവരെ കേരളത്തിലെ 512 നാട്ടാനകള്‍ക്കാണ് ആധാര്‍ കാര്‍ഡ് നല്‍കിയത്. സംസ്ഥാന വനംവകുപ്പും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആനകള്‍ക്കുള്ള ഇന്‍ഷുറന്‍സ് തട്ടിപ്പ് തടയാന്‍ ആധാര്‍ കാര്‍ഡ് പദ്ധതിയിലൂടെ സാധിക്കുമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ ഉദ്യോഗസ്ഥന്‍ പി മനോജ് പറഞ്ഞു. ആധാര്‍ കാര്‍ഡില്‍ കണക്ട് ചെയ്ത ചിപ്പിലൂടെ ആനകളിലെ ജനിതക തകരാറുകള്‍ കണ്ടെത്താന്‍ സാധിക്കും.

കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ശാസ്ത്രമേളയിലാണ് കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതി അവതരിപ്പിച്ചത്.

277 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close