കല്‍പ്പറ്റ: നടന് വിനായകനെതിരെ ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നിന്നും പിന്മാറില്ലെന്ന് പരാതിക്കാരി. ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും യുവതി വ്യക്തമാക്കി. പരാതി നല്‍കിയതോടെ തന്നെ ഒറ്റപ്പെടുത്തിയെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരു വിഭാഗം ആളുകള്‍ അപമാനിച്ചെന്നും പരാതിക്കാരി പറഞ്ഞു. യുവതിയുടെ പരാതിയില്‍ ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം ഫോണിലൂടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് വിനായകന് സമ്മതിച്ചെന്ന് കല്‍പ്പറ്റ സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സൈബര്‍ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനു ശേഷമാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. അടുത്ത മാസം കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് സൂചന.