തിരുപ്പതി: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വാഹനങ്ങള്‍ കൂടിയിടിച്ച് 12 പേര് മരിച്ചു. കണ്ടെയ്നര്‍ ലോറി, വാന്‍, ഓട്ടോ റിക്ഷ, ബൈക്ക് എന്നി വാഹനങ്ങള്‍ കൂടിയിടിച്ചാണ് 12 പേര് മരിച്ചത്.
രാത്രി 7 മണിയോടെ ചിറ്റൂര്‍-ബംഗളൂരു ഹൈവെയിലെ മൊഗിലി ഘട്ടിന് സമീപമായിരുന്നു അപകടം.നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നര്‍ വാനിലും ഓട്ടോ റിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു.
വാനില്‍ യാത്ര ചെയ്ത നാല് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ ഒമ്പത് അംഗങ്ങളാണ് മരിച്ചത്. കണ്ടെയ്നര്‍ ഡ്രൈവറും ബൈക്ക് യാത്രികരായ രണ്ടുപേരുമാണ് മരിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.