World

ഇറാനില്‍ ഭൂകമ്പം: 5 മരണം; 300 ലേറെപ്പേര്‍ക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാനില്‍ ഇന്നലെ ഉണ്ടായ ഭൂചലത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 300 ലേറെപ്പേര്‍ക്ക് പരിക്കുപറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.റിക്ടര്‍ സെ്കയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം വെളുപ്പിന് ഒരു മണിക്കായിരുന്നു നടന്നത്.

ഇറാനിലെ വടക്ക്പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഭൂചലനം കാര്യമായി ബാധിച്ചത്. കിഴക്കന്‍ അസര്‍ബൈജാനിലെ തബ്രിസ് നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. നഗരപ്രദേശത്ത് 8 കിലോമീറ്റര്‍ ദൂരപരിധിയില്‍ ഭൂചലനം അനുഭവപ്പെട്ടു. ആദ്യ ചലനത്തിന് ശേഷം അഞ്ചു തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടതായി പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് റേസ പറഞ്ഞു.

പ്രവിശ്യയിലെ 41-ാം ഗ്രാമങ്ങളെ ബാധിച്ച ഭൂചലനത്തില്‍ വാര്‍നാകേഷ്, വാര്‍സാഖന്‍ മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. 40 വീടുകള്‍ പൂര്‍ണ്ണമായും തകരുകയും 200ഓളം വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

126 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close