അമൃതസര്‍: സിഖ്മത സ്ഥാപകന്‍ ഗുരുനാനാക് ദേവിന്റെ 550-ാം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെ ബീര്‍ സാഹിബ് ഗുരുദ്വാരയില്‍ ഇന്ന് രാവിലെ സന്ദര്‍ശിച്ചു. സിഖ് മതാചാരപ്രകാരം ശിരോവസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയെ മതചിഹ്നമായ ചാദര്‍ കഴുത്തിലണിയിച്ച് ഗുരുദ്വാര കമ്മിറ്റി സ്വീകരിച്ചു.
പ്രസിദ്ധമായ കര്‍താര്‍പൂരിലേക്കുള്ള യാത്രാമധ്യേയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബീര്‍ ഗുരുദ്വാരയിലെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്.അദ്ദേഹത്തിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും കേന്ദ്രമന്ത്രി ഹര്സിംമ്രത് ബാദലും പങ്കെടുത്തു.
കര്‍താര്‍പൂര്‍ ഇടനാഴി ആരംഭിക്കുന്ന ഇന്ത്യയിലെ കേന്ദ്രമായ ഗുര്‍ദാസ്പൂരിലെ ദേരാ ബാബാ നാനക് ഗുരുദ്വാര പരിസരത്ത് പ്രധാനമന്ത്രി തീര്‍ത്ഥാടക സംഘത്തിന് ഫ്ളാഗ് ഓഫ്് ചെയ്ത് യാത്രയാക്കും. പ്രധാന ചെക് പോസ്റ്റിനായി നിര്‍മ്മിച്ചിരിക്കുന്ന പുതിയ കെട്ടിടവും പ്രധാനമന്ത്രി ഉദ്്ഘാടനം ചെയ്യും.