ന്യൂഡൽഹി ; അയോദ്ധ്യക്കേസിൽ ഇന്ന് സുപ്രീം കോടതി പറഞ്ഞ വിധിയിൽ തൃപ്തരല്ലെങ്കിലും വിധി അംഗീകരിക്കുമെന്ന് സുന്നി വഖഫ് ബോർഡ് . തുടർ നടപടികൾ ആലോചിക്കും .
വിധിയെ മാനിക്കുന്നു എന്നാൽ റിവ്യൂ ഹർജി നൽകുമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് പ്രതികരിച്ചു . വിധി മാനിക്കുന്നുവെന്നും വിധി പകർപ്പ് ലഭിച്ച ശേഷം തുടർനടപടികൾ ആലോചിക്കുമെന്നും മുസ്ലീം ലീഗ് .
തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടു നൽകിയ സുപ്രീം കോടതി പള്ളി നിർമ്മിക്കാൻ തർക്കഭൂമിയ്ക്ക് പുറത്ത് അഞ്ചേക്കർ ഭൂമി നൽകാനും ഉത്തരവിട്ടു .