കൊച്ചി ; അയോദ്ധ്യക്കേസിൽ ഇന്ന് വന്ന സുപ്രീം കോടതിയെ പരിഹസിച്ച് സിപിഎം എംഎല്‍എ എം.സ്വരാജ് . അയോദ്ധ്യക്കേസുമായി ബന്ധപ്പെട്ട് പ്രകോപനപരമായ യാതൊരു പ്രസ്താവനകളും ഉണ്ടാകരുതെന്ന കോടതി നിർദേശത്തെ തള്ളിയാണ് എം സ്വരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് .
‘ വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ?? ‘ എന്നാണ് വിധിയ്ക്ക് ശേഷം വന്ന സ്വരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് . പലരും ഇതിനെ വിമർശിച്ച് കമന്റുകളുമിട്ടിട്ടുണ്ട് . കോടതിയെ സ്വാധീനിച്ചാണ് വിധി പ്രസ്താവിപ്പിച്ചതെന്ന പരോക്ഷ സൂചനയാണ് പോസ്റ്റിലൂടെ സ്വരാജ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം .
മത,രാഷ്ട്രീയ നിലപാടുകൾ ചൂണ്ടിക്കാട്ടി പോസ്റ്റിടുന്ന എല്ലാവരും കർശന നീരീക്ഷണത്തിലായിരിക്കുമെന്ന നിർദേശം പോലും സ്വരാജ് വക വച്ചിട്ടില്ല . മാത്രമല്ല കോടതി വിധിയെ അംഗീകരിക്കാൻ ഇരു വിഭാഗങ്ങളും തയ്യാറാകുമ്പോഴും ഈ ഫെയ്സ്ബുക്ക് പോസ്റ്റ് വഴി പരമാവധി വിദ്വേഷം കുത്തി നിറയ്ക്കാനാണ് സ്വരാജ് ശ്രമിച്ചിരിക്കുന്നത് .